ചെന്നൈ • ആരണിയിലെ ഹോട്ടിൽ നിന്നു തന്തൂരി ചിക്കൻ കഴിച്ച വിദ്യാർഥി മരിച്ചതിനെ തുടർന്നു. നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയിൽ 50 കിലോയിലധികം പഴകിയ ഇറച്ചി പിടികൂടി. വടപളനി 100 ഫീറ്റ് റോഡിലെ മൊയ്തീൻ ബിരിയാണി റസ്റ്ററന്റിൽ നടത്തിയ പരിശോധനയിലാണു കേടായ ഇറച്ചികണ്ടെത്തിയത്.
15 ദിവസത്തേക്ക് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി. തെറ്റ് ആവർത്തിച്ചാൽ റസ്റ്ററന്റ് സ്ഥിരമായി സീൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്ലസ്റ്റു വിദ്യാർഥിയായ തിരുമുരുകനാണ് 24നു ഹോട്ടലിൽ നിന്നു തന്തൂരി ചിക്കൻ കഴിച്ചതിനു പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാ ധയെത്തുടർന്നു മരിച്ചത്.