ചെന്നൈ • വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർ വ് പകർന്ന്ആഡംബര കപ്പൽ സർവീസിന് ഇന്നു ചെന്നൈയിൽ തുടക്കമാകുന്നു. ചെന്നൈ തുറമുഖത്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ചെന്നൈ – വിശാഖപട്ടണം, ചെന്നൈ – പുതുച്ചേരി റൂട്ടുകളിലാണ് രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന ആഡംബര കപ്പൽ കമ്പനിയായ കോർഡെലിയ ക്രൂസിന്റെ സർവീസ്.
1,500 മുതൽ 1,800 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കപ്പലിന് ശേഷിയുണ്ട്. 22,915 രൂപ മുതൽ 2.37 ലക്ഷം രൂപ വരെയുള്ള ടി ക്കറ്റുകൾ ലഭ്യമാണ്. വിശാഖപട്ടണം, പുതുച്ചേരി എന്നിവിടങ്ങളി ലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സൗകര്യവുമുണ്ട്. ഫു ഡ് കോർട്ട്, സ്റ്റാർ ലൈറ്റ് റസ്റ്ററന്റ്, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ, ലോഞ്ചുകൾ, ഡിജെ വിനോദം, കാസിനോ, ലൈവ് ഷോ കൾ, കോർഡെലിയ അക്കാദമി ഫോർ കിഡ്സ്, ജെയിൻ ഫുഡ്, റോക്ക് ക്ലൈംബിങ് എന്നിവ ഉൾപ്പെടെ ഒട്ടേറെ വിനോദ പരിപാടി കളും കപ്പലിലുണ്ട്.