ചെന്നൈ • 10, 12 ക്ലാസ് പൊതു പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ പുനഃപരീക്ഷ എഴുത്ണമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാ മൊഴി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്കൂൾ മാനേജ്മെന്റിനു നിർദേശം നൽകുകയും ചെയ്തു.മേയിൽ നടന്ന പൊതു പരീക്ഷയിൽ 6.70 ലക്ഷം കുട്ടികളാണ് ഹാജരാകാതിരുന്നത്.
പത്താം ക്ലാസ് പരീക്ഷയ്ക്കു മാത്രം 2.25ലക്ഷം പേർ എത്തിയില്ല. പരീക്ഷ എഴുതാത്ത കുട്ടികളെകണ്ടെത്തണമെന്നും അവർ പുനഃപരീക്ഷ എഴുതുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രിൻസിപൽമാർക്ക് അയച്ച സർക്കുലറിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.