ചെന്നൈ :ഇൻസ്റ്റഗ്രാം വിഡിയോയ്ക്ക് ലൈക്ക് കുറഞ്ഞതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ 5 പേർ പിടിയിൽ. താംബരം മുടിച്ചൂർ സ്വദേശികളായ ചാൾസ് (19), പ്രിയദർശൻ (19) എന്നിവർ തമ്മിലുണ്ടായ തർക്കമാണു കത്തിക്കുത്തു വരെ നീണ്ടത്. പല്ലാവരം റേഡിയൽ റോഡിലുള്ള ഒരു സ്വകാര്യ കോളജിൽ രണ്ടാം വർഷ വിദ്യാർഥികളാണിവർ. പഠനത്തിൽ താല്പര്യമില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ മത്സരിച്ച് റീൽ വിഡിയോ പുറത്തിറക്കു ന്നതായിരുന്നു ഇരുവരുടെയും സന്തോഷം.
ചാൾസ് പുറത്തുവിട്ട വിഡിയോക്ക്എ ഒട്ടേറെ ലൈക്കുകൾ കിട്ടി എന്നാൽ, പ്രിയദർശനു ലൈക്കുകൾ കുറഞ്ഞത്തോടെയാണ് തർക്കം ആരംഭിച്ചത്. ഇനി റീൽസ് വിഡിയോ പുറത്തുവിടരുതെന്ന് ചാൾസിനെ പ്രിയദർശൻ ഭീഷണിപ്പെടുത്തിയെങ്കിലും ചാൾസ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രിയദർശനെ കളിയാക്കുന്നത് തുടർന്നു.
ഇതോടെയാണു ചാൾസിനെ വക വരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ 23ന് ഇവർ മാരകായുധങ്ങളുമായി ചാൾസിനെ ആക്രമിച്ചു. ഇയാളുടെ തലയ്ക്കും കൈകാലുകൾക്കും പരിക്കറ്റു.താംബരം സ്വദേശി പ്രണവ് (19), പുതു പെരുങ്ങലത്തൂർ സ്വദേശി തമിഴരശു (19), സന്തോഷ്(19), നന്ദകുമാർ (19), നന്ദകുമാർ എന്നിവരുൾപ്പെടെ 5 പേരെയാണ് പല്ലാവരം പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ പ്രിയ ദർശൻ ഒളിവിലാണ്.