ചെന്നൈ : പള്ളിക്കരണ പ്രദേശംത്തെ ചതുപ്പിന് സമീപമുള്ള തടാകത്തിലെ വെള്ളം പിങ്ക് നിറത്തിലായി. പെരുങ്കുടിയിലെ മാലിന്യ ഡംപിങ് യാഡിനു സമീപമാണ്ത്. ജൈവമാലിന്യങ്ങളും മെഡിക്കൽ, രാസമാലിന്യങ്ങളും ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. ഈയിടെ ഇവിടെ തീപിടിത്തമുണ്ടായിരുന്നു. പിന്നാലെയാണു തടാകത്തിലെ വെള്ളത്തിനു നിറവ്യത്യാസം ഉണ്ടായത്ഇതിന് കാരണം ആൽഗകൾ ആകാമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
തടാകത്തിൽ സയനോബാക്ടീരിയ വളർന്നിട്ടു ഉണ്ടെന്നും അതിന്റെ നിറംമായിരിക്കാമെന്നും അവർ പറഞ്ഞു.ഡോൺ സഹായത്തോടെ തടാകത്തിന്റെ മുകളിൽ നിന്നു പകർത്തിയ ചിത്രത്തിലാണു തടാക പിങ്ക് നിറത്തിൽ കാണപ്പെട്ടത്. സംസ്ഥാന മലിനീകരണ നിയന്ത്രണ വകുപ്പ് അധികൃതരും ഐഐടി അധികൃതരും വെള്ളമാറിയിത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.