ചെന്നൈ • ഹിന്ദു ദൈവങ്ങളെ സിനിമകളിലൂടെ അപമാനിക്കുന്ന നടൻ വിജയുടെ ചിത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മധുര അധീന മഠാധിപതി.വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച സന്യാസി സമ്മേളനത്തിലാണു തമിഴ്നാട്ടിലെ ഏറ്റവും പുരാതനമായ മധുര അധീനത്തിന്റെ നിലവിലെ അധിപൻ ശീലി ഹരിഹരശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമിയുടെ ആഹ്വാനം.
നടൻ തുടർച്ചയായി തന്റെ ചിത്രങ്ങളിൽ ഹൈന്ദവ സംസ്കാരത്തയും ദൈവങ്ങളെയും അപമാനിക്കുകയാണെന്നും സ്വാമി പറഞ്ഞു.തമിഴ്നാട് ദേവസ്വം വകുപ്പ് പിരിച്ചു വിടണം. തമിഴ്നാടിന്റെ സംസ്കാരം ക്ഷേത്രത്തിനുള്ളിൽ തന്നെയുണ്ട്. വിരമിച്ച ജഡ്ജിയുടെയും ഗ്രാമത്തിലെ മുതിർന്നവരുടെയും നേതൃത്വത്തിലാണ് ക്ഷേത്രങ്ങൾ പ്രവർത്തിക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.