ഈറോഡ് പെൺകുട്ടിയെ പീഡിപ്പിച്ച് അണ്ഡം വിൽപന നടത്തിയ കേസിൽ അന്വേഷണം കേരളത്തിലേക്കും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിലെ ചില ആശുപത്രികളിലും തമിഴ്നാട്ടിൽ നിന്നുള്ള പെൺകുട്ടികളുടെ അണ്ഡം വിൽപന നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചതിനെത്തുടർന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.16 വയസ്സുകാരിയുടെ അണ്ഡം വിൽപന നടത്തിയ കേസിൽ മാതാവ് ഉൾപ്പെ ടെ നാലു പേർ അറസ്റ്റിലായിരുന്നു.
മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ എ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പെൺകുട്ടിയെ സന്ദർശിച്ചു മൊഴി രേഖപ്പെടുത്തി. വന്ധ്യതാ ചികിത്സയ്ക്കായി പെൺകുട്ടിയുടെ അണ്ഡം വിലയ്ക്കു വാങ്ങിയ ഈറോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.