ആലുവ: നെടുമ്ബാശേരി ഹജ്ജ് ക്യാമ്ബ് വഴി ഹജ്ജിന് പോകുന്ന തമിഴ് നാട് ഹാജിമാര്‍ ഇന്നു മുതല്‍ വന്നു തുടങ്ങും. ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ ആലുവ ഹജ്ജ് സേവന കേന്ദ്രം വഴിയാണ് ക്യാമ്ബിലെത്തുന്നത്. ഇതിന് മുന്നോടിയായി തമിഴ്നാട് ഹജ്ജ് സര്‍വീസ് സൊസൈറ്റി പ്രതിനിധികള്‍ സേവന കേന്ദ്രം സന്ദര്‍ശിച്ചു.
മുഹമ്മദ് ഹുസൈന്‍റെ നേതൃത്വത്തില്‍ സയ്യിദ് ജാവേദ് ഹസന്‍, ഡോ.ഇബ്രാഹിം ഖാന്‍ എന്നിവരാണ് എത്തിയത്. സേവന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. സേവന കേന്ദ്രം ചെയര്‍മാന്‍ പി.എം.സഹീര്‍, കണ്‍വീനര്‍ കെ.ഐ.കുഞ്ഞുമോന്‍, വളണ്ടിയര്‍മാരായ ഷാജഹാന്‍ വില്ലാത്ത്, അബ്ദുല്‍ കരീം, ഐഷാബീവി, ഷംസുദ്ദീന്‍, അഫ്സല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ബുധനാഴ്ച്ച 38 യാത്രക്കാരാണ് സേവന കേന്ദ്രം വഴിയെത്തിയത്. പുലര്‍ച്ചെ മലബാര്‍ ട്രെയിനില്‍ 24 പേരാണ് എത്തിയത്. വളണ്ടിയര്‍മാരായ നിയാസ് കുഞ്ഞുണ്ണിക്കര, ഇസ്ഹാഖ് പാരിലകത്തൂട്ട്, ഷിബു പള്ളിക്കുടി, ഫെസി, ഷംസുദ്ദീന്‍, ഐഷാബീവി, അഫ്സല്‍ തുടങ്ങിയവര്‍ ഹാജിമാരെ സ്വീകരിച്ചു.