മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ സംസാരിക്കാനെത്തി എന്ന് സ്വപ്ന സുരേഷ് പറയുന്ന ഇബ്രാഹിമും ഷാജ് കിരണും കേരളത്തില്‍ നിന്നും മുങ്ങി.തമിഴ്നാട്ടിലുണ്ടെന്നും ഇന്നലെ രാത്രിയാണ് തമിഴ്നാട്ടിലെത്തിയതെന്നും ഇബ്രാഹിം പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയത്. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. തിരിച്ചെടുത്താലുടന്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കും. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
ഈ വീഡിയോ കണ്ടാല്‍ ആരാണ് സ്വപ്നയ്ക്ക് പിന്നിലെന്ന് മനസ്സിലാകും. കൊച്ചിയില്‍ ഫോണ്‍ കൊടുക്കാന്‍ വിശ്വാസമില്ലാത്തതിനാലാണ് തമിഴ്നാട്ടിലേക്ക് പോയത്. സുഹൃത്തായ ടെക്നീഷ്യന്റെ സഹായത്തോടെ വീഡിയോ വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ചയാണ് വീഡിയോ എടുത്തത്.
വ്യാഴാഴ്ച വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും ഇബ്രാഹിം പറയുന്നു.അതേസമയം ഷാജ് കിരണിനും ഇബ്രാഹിമിനും എതിരെ പൊലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ ഓഡിയോ ഇന്നലെ സ്വപ്ന പുറത്തുവിട്ടിരുന്നു.