ചെന്നൈ:തമിഴ്നാട്ടിൽ മരം നട്ടു പരിപാലിക്കുന്നവർക്കു സ്വർണനാണയം സമ്മാനം. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നവർക്ക് അടുത്ത ജന്മ ദിനത്തിൽ സ്വർണനാണയം നൽകുമെന്ന് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബുവാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും ഡി എംകെ നേതാവുമായിരുന്ന കരുണാനിധിയുടെ ജന്മദിനമായ ജൂൺ 3 സംസ്ഥാന ഉത്സവമായി ആചരിക്കാൻ അടുത്തിടെ സർക്കാർ തീരുമാനിച്ചിരുന്നു.
കരുണാനിധിയുടെ ജന്മദിനത്തോടനുബന്ധിച്ച് അണ്ണാനഗറിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടി ഉദ്ഘാടനം ചെയ്തപ്പോഴാണു മന്ത്രി സമ്മാന പ്രഖ്യാപനം നടത്തിയത്.തമിഴ്നാട്ടിൽ ഉടനീളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രത്യേക പ്രാധാന്യം നൽകുന്നതായി ശേഖർ ബാബു പറഞ്ഞു.