Home Featured ചെന്നൈ:രജനി ആരാധകർ ബിജെപിയിലേക്ക്

ചെന്നൈ:രജനി ആരാധകർ ബിജെപിയിലേക്ക്

ചെന്നൈ • രാഷ്ട്രീയ മോഹം രജനീകാന്ത് പൂർണമായി ഉപേക്ഷിച്ചതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘം (രജനി രസികർ മൻട്രം) കുട്ടത്തോടെ ബിജെപിയിലേക്കെത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ ഇന്നു തഞ്ചാവൂരിൽ നടക്കുന്ന യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 1500ലേറെപ്പേർ പാർട്ടി അംഗത്വം സ്വീകരിക്കും.

പെരമ്പലൂർ, തഞ്ചാവൂർ, കരൂർ, വിരുദുനഗർ, തിരുവാരൂർ എന്നിവിടങ്ങളിലെ ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ ബിജെപിയിൽ ചേരും. രാഷ്ട്രീയ പ്രവർത്തനവും രജനി രസികർ മൻട്രം പ്രവർത്തനവും പ്രത്യേകമായി തുടരാനാണ് ഇവരുടെ തീരുമാനം.

You may also like

error: Content is protected !!
Join Our Whatsapp