Home Featured കേരള തമിഴ്നാട് അതിർത്തിയിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു

കേരള തമിഴ്നാട് അതിർത്തിയിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു

by jameema shabeer

ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്മമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. 4

കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ   രാവിലെ അഞ്ചു മണിയോടെ അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂരിനു സമീപം പാലം പുനർ നിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ്  അപകടമുണ്ടായത്. 

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന്  ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്.  

ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്ന് സംശയിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്. 

You may also like

error: Content is protected !!
Join Our Whatsapp