ചെന്നൈ : പുതുച്ചേരിയിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ദിവസവും പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചു. പാലും പ്രഭാത ഭക്ഷണവുമാണ് നൽകുന്നത്. ശ്രീ സത്യസായി അന്നപൂർണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ പോഷകാഹാരക്കുറവു മൂലം തളർന്നു വീഴുന്നുവെന്നും ഇതു പരിഹരിക്കുന്നതിനാണു പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി എൻ.രംഗസാമി പറഞ്ഞു. 1-10 ക്ലാസുകളും പ്ലസ്ടു ക്ലാസും ഇന്നലെ മുതൽ ആരംഭിച്ചു വിദ്യാർഥികൾക്ക് ചോക്ലേറ്റും വനില ഫ്ലേവറും കലർന്ന പോഷക പാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ടന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.