ചെന്നൈ: സ്കൂളുകൾക്കു സമീപം വ്യാപക പരിശോധന ആരംഭിച്ച് ചെന്നൈ ട്രാഫിക് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി 938 പേർക്കെതിരെ കേസെടുത്തു. സ്കൂളിലേക്കു കുട്ടികളെ കൊണ്ടു പോകുന്ന രക്ഷിതാക്കളുടെ വാഹനങ്ങൾ, വാനുകൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ അനുവദിച്ചതിലും കൂടുതൽ പേരെ കയറ്റുന്നതായി കണ്ടത്തി.
നഗരത്തിലെ മുന്നൂറോളം സ്‌കൂളുകളിലാണു പൊലീസ് പരിശോധന നടത്തിയത്. സ്കൂൾ ബസുകളിൽ സീറ്റെണ്ണത്തിനനുസരിച്ചാണു കുട്ടികളെ കയറ്റുന്നതെന്ന് ഉറപ്പാക്കണമെന്ന് സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 33 പേർക്കെതിരെയും ഹെൽമറ്റില്ലാതെ ഓടിച്ചതിന് 749 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.