ചെന്നൈ • സർക്കാർ സ്കൂളുകളിൽ 6-12 ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾക്കു പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയിൽ ഈ മാസം 30ന് അകം അപേക്ഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇപ്പോൾ കോളജിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കോളജ് വിദ്യാർഥിനികൾ സ്കൂൾ സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ തുടങ്ങിയവയുടെ പകർപ്പുകൾ സമർപ്പിക്കണം.
പ്ലസ്ടുവിനു ശേഷവും പെൺകുട്ടികളുംടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനാണ് 1,000 രൂപ പദ്ധതി നടപ്പാക്കുന്നത്.കോളജ് വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ധനസഹായം ലഭിക്കും. ജൂലൈ 11 മുതൽ ധനസഹായം ലഭ്യമാക്കി തുടങ്ങാനാണു സർക്കാരിന്റെ ആലോചന. റജിസ്ട്രേഷന് .https://penkalvi.gov.in.