Home Featured ചെന്നൈയില്‍ വികെ ശശികലയുടെ റോഡ് ഷോ ഇന്ന്

ചെന്നൈയില്‍ വികെ ശശികലയുടെ റോഡ് ഷോ ഇന്ന്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയില്‍ തുടങ്ങും.വിപ്ലവ യാത്രയെന്ന് അര്‍ത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നല്‍കിയിരിക്കുന്നത്. എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം.

ജയലളിതയുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുക, പാര്‍ട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര ഉയര്‍ത്തുന്നത്‌ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ ത്യാഗരാജനഗറില്‍ നിന്ന് യാത്ര തുടങ്ങും.

You may also like

error: Content is protected !!
Join Our Whatsapp