ചെന്നൈ • സ്കൂളിൽ പോകാത്തതിനെ രക്ഷിതാക്കൾ ശാസിച്ചതിനെ തുടർന്നു ട്രെയിൻ കയറി പഴനിയിലെത്തിയ ഏഴാം ക്ലാസു കാരിയെ പൊലീസ് രക്ഷപ്പെടുത്തി മാതാപിതാക്കൾക്കു കൈമാറി. മധുരയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിലാണു മധുര ജില്ലയിലെ വാടിപ്പട്ടിക്ക് സമീപം കുരങ്ങുതോപ്പ് പ്രദേശവാസിയായ 12 വയസ്സുകാരി കയറി പഴനിയിലിറങ്ങിയത്.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ അലഞ്ഞു തിരഞ്ഞിരുന്ന കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണു സ്കൂളിൽ പോകാത്തതിനു രക്ഷിതാക്കൾ ശാസിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ താൻ ട്രെയിനിൽ കയറി വന്നതാണന്നു കുട്ടി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് റെയിൽവേ പൊലീസ് വാടിപ്പട്ടി പൊലീസിനെയും കുട്ടിയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചു.പിന്നാലെ പിതാവെത്തി സ്റ്റേഷനിൽ നിന്നു കുട്ടിയെ ഏറ്റുവാങ്ങി