ചെന്നൈ : കൊലപാതകത്തിനു പകരം വീട്ടാൻ ആയുധങ്ങളുമായി സംഘടിച്ച സ്കൂൾ വിദ്യാർഥികളടക്കമുള്ള 14 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഐസ് ഹൗസ് പൊലീസ് സ്റ്റേഷനു സമീപം വിക്കി എന്ന ആളെ കൊലപ്പെടുത്തിയതിനു പകരം ചോദിക്കാൻ എത്തിയവരാണു പിടിയിലായത്.ഇവരിൽ 10 പേർ സ്കൂൾ വിദ്യാർഥികളാണെന്നു പൊലീസ് പറഞ്ഞു. മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
തിരുവല്ലിക്കേണിയിലെ ലോഡ്ജിൽ ആയുധങ്ങളുമായി ഒരു സംഘം തങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ പരിശോധന യിലാണ് ഇവർ പിടിയിലായത്. സംഘത്തിൽ നിന്ന് 2 കിലോ കഞ്ചാവും വടിവാളുകളും വെട്ടുക ത്തികളും പിടിച്ചെടുത്തു. ഓൾഡ് വാഷർ മാൻപെട്ട് സ്വദേശികളായ ശരത്കുമാർ, ഭരത്കുമാർ, സാ യാന്ത് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്.