ചെന്നൈ • ഓൾഡ് മഹാബലിപുരം റോഡിലെ (ഒഎംആർ രാജീവ് ഗാന്ധി ഇൻഫർമേഷൻ ടെക്നോളജി എക്സ്പ്രസ് വേ) ടോൾ നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ജൂലൈ 1 മുതൽ വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരും. മുച്ചക്ര വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 11 രൂപയും ഇരുവശത്തേക്കും 22 രൂപയും ഒന്നിലധികം യാത്രകൾക്ക് പ്രതിദിനം 37 രൂപയും പ്രതിമാസ പാസിന് 345 രൂപയുമാണ് നിരക്ക്
കാറുകൾക്കും ചെറു വാഹനങ്ങൾക്കും ഒരു വശത്തേക്ക് 33 രൂപയും ഇരുവശത്തേക്കുമുള്ള യാതയ്ക്ക് 66 രൂപയും ഒന്നിലധികം യാത്രകൾക്ക് പ്രതിദിനം 110 രൂപയും പ്രതിമാസ പാസിന് 2,650 രൂപയുമാണ് നിരക്ക്.
ഭാരം കുറഞ്ഞ വാണിജ്യ വാഹനങ്ങൾക്ക് ഇത് 54, 108, 150, 3365 എന്നിങ്ങനെയാണ്. ബസുകൾ- 86, 170, 255, 5,570. പ്രദേശവാസികളുടെ വാഹനങ്ങൾക്ക് പ്രതിമാസം കാറിന് 350 രൂപയും ചെറുവാഹനങ്ങൾക്ക് 400 രൂപയും ട്രക്കുകൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും 1,100 രൂപയും ഈടാക്കും.