ചെന്നൈ:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവാവ് ഓടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 5 വയസ്സുകാരനു ദാരുണാന്ത്യം. തിരുനെൽവേലി വാസ് വപ്പപുരം- ചെങ്കനല്ലൂർ റോഡിലുണ്ടായ അപകടത്തിൽ സെൽവ നവീൻ എന്ന കുട്ടിയാണു മരിച്ചത്. 5 കുട്ടികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടിയ പാണ്ടി മേഖലയിൽ നിന്ന് കെടിസി നഗറിനടുത്തുള്ള സ്വകാര്യ സ്കൂളിലേക്ക് ആറ് വിദ്യാർഥികളെയും കൊണ്ടു വഴിയാണ് അപകടം. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായാണു വാഹനം ഓടിച്ചതെന്നു കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാഹനം മറിഞ്ഞപ്പോൾ അതിനടിയിൽ അകപ്പെട്ട കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു.