ചെന്നൈ: ഹൈക്കോർട്ട് മെട്രോ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയ അമ്മയും കു ഞ്ഞും അടക്കം 4 പേർ വാതിലിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം. ജീവനക്കാരുടെ അലംഭാവമാണ് യാത്രക്കാർ വാതിലിൽ കുടുങ്ങാൻ കാരണമെന്ന് ആരോപിച്ച് അപകടത്തിൽപെട്ടവർ മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു.
ന്യുവാഷർമാൻപെട്ട് സ്വദേശിനിയായ പ്രിയയാണ് തന്റെ കുഞ്ഞുമായി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വാതിലിൽ കുടുങ്ങിയത്. പ്രിയയുടെ സഹോദരനും റജീന എന്ന മറ്റൊരു പെൺകുട്ടിയും വാതിലിൽ കുടുങ്ങി.
ട്രെയിനിനുള്ളിലേക്കു കാൽ വച്ച ഉടനെ ഓട്ടമാറ്റിക് വാതിലുകൾ അടയുകയായിരുന്നന്ന് ഇവർ പറയുന്നു. സഹയാത്രികർ ഇവരെ ഉള്ളിലേക്കു വലിച്ചിട്ട് രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മെട്രോ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.