Home Featured മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയ്ക്ക് നേത്രരോഗം : ചികിത്സിക്കാന്‍ തായ്‌ലന്‍ഡ് സംഘമെത്തി

മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയ്ക്ക് നേത്രരോഗം : ചികിത്സിക്കാന്‍ തായ്‌ലന്‍ഡ് സംഘമെത്തി

ചെന്നൈ : മധുര മീനാക്ഷി ക്ഷേത്രത്തിലെ ആന പാര്‍വതിയുടെ നേത്രരോഗം ചികിത്സിക്കാന്‍ തായ്‌ലന്‍ഡില്‍ നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തി. ബാങ്കോക്കിലെ കാര്‍ഷിക സര്‍വകലാശാലയായ കസെറ്റ്‌സാര്‍ട്ടില്‍ നിന്നുള്ള ഏഴംഗസംഘമാണ് മധുരയിലെത്തിയത്.

ആനയുടെ ഇടതുകണ്ണില്‍ തിമിരം ബാധിച്ച് കാഴ്ച നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ വലതുകണ്ണിനെയും രോഗം ബാധിച്ചിട്ടുണ്ട്. ചികിത്സ കൊണ്ട് കാര്യമായ മാറ്റം കാണാഞ്ഞതിനാല്‍ തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തില്‍ വിദേശത്ത് നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു. ഡോ.നിക്രോണ്‍ തോങിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്.

പാരമ്പര്യമായി ഉണ്ടായതോ പരിക്ക് മൂലമോ ആകാം രോഗമെന്നാണ്‌ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. സര്‍ജറി നടത്താന്‍ ആലോചനയുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശുശ്രൂഷ എളുപ്പമാവില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ആറ് വര്‍ഷം മുമ്പ് ഇടത് കണ്ണില്‍ ചെറിയ രീതിയില്‍ തുടങ്ങിയ രോഗമാണ് ഇപ്പോള്‍ വലത് കണ്ണിലേക്കും വ്യാപിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp