ചെന്നൈ:രാജ്യാന്തര വിമാനത്താവളത്തിലെ 2 റൺവേകളും ഒരേസമയം പ്രവർത്തിപ്പിക്കാനും മണിക്കൂറിൽ 50 വിമാന സർവീസുകൾ നടത്താനും എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നീക്കം. നിലവിൽ മണിക്കൂറിൽ 30 സർവീസുകളാണു നടക്കുന്നത്. 2 റൺവേകളിൽ പ്രധാന റൺവേ യ്ക്ക് 3.66 കിലോമീറ്ററും രണ്ടാം റൺവേയ്ക്ക് 2.89 കിലോമീറ്ററുമാണു നീളം.
രണ്ടാം റൺവേയുടെ നീളം കുട്ടി രണ്ടും ഒരേ സമയം ഉപയോഗിക്കാനാണു ശ്രമം. ആദ്യ റൺവേ വിമാനങ്ങളുടെ വരവിനും രണ്ടാം റൺവേ പുറപ്പെടലിനും ഉപയോഗിക്കും. നിലവിൽ, ചെന്നൈ എയർ ട്രാഫിക് കൺട്രോളിലെ എല്ലാ ജീവനക്കാർക്കും ഒരേ സമയം രണ്ട് റൺവേകളും എങ്ങനെ കൈകാര്യം ചെയ്യാമെന്നു പരിശീലനം നൽകുന്നുണ്ട്. നവീകരണ പ്രവർത്തനങ്ങൾ ജൂലൈയിൽ പൂർതിയാകും.