Home Featured 500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ ,തമിഴ്നാട്ടിൽ 2360 രൂപ

500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ ,തമിഴ്നാട്ടിൽ 2360 രൂപ

തിരുവനന്തപുരം: കേരളത്തിൽ 500 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുകാർക്ക് രണ്ടു മാസത്തിലൊരിക്കൽ 8772 രൂപയുടെ ബില്ല് വരുമ്പോൾ, തമിഴ്നാട്ടിൽ ഇത്രയും വൈദ്യുതിക്ക് ഈടാക്കുന്നത് വെറും 2360 രൂപ മാത്രം.നിരക്കിലെ വ്യത്യാസത്തിനു പുറമേ, കേരളത്തിൽ അമിത നിരക്ക് ഈടാക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഇതിനു കാരണം.കേരളത്തിൽ ആദ്യത്തെ അമ്പത് യൂണിറ്റിന്റെ നിരക്ക്3.15 രൂപയാണ്.

അടുത്ത അമ്പത് യുണിറ്റിന് 3.95 ആണ്. അമ്പത് കഴിഞ്ഞ്ഉപയോഗിക്കുന്ന യൂണിറ്റിന് മാത്രം അധിക നിരക്ക് കൊട്ത്താൽ മതി. നൂറു കഴിഞ്ഞാൽ അടുത്ത അമ്പതിന് അഞ്ചു രൂപയായി ഇത്തരത്തിലാണ് ക്രമീകരണം. എന്നാൽ, 250 യൂണിറ്റിൽ കൂടുതൽ ഒരു യൂണിറ്റെങ്കിലും ഉപയോഗിച്ചാൽ തട്ടുതിരിച്ചുള്ള നിരക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

മൊത്തം യുണിറ്റിനും 6.20 രൂപ വച്ചു നൽകണം.500 യൂണിറ്റിന്റെ പരിധി കടന്നാൽ മൊത്തം യൂണിറ്റിനും 7.60രൂപ വച്ചു നൽകണം.ഇത് 7600 രൂപ വരും. ഇതി നൊപ്പം ഫിക്സഡ് ചാർജ്ജ് 200ആക്കി ഉയർത്തിയതോടെ രണ്ടുമാസത്തേക്ക് അത് 400 രൂപയാകും.

വൈദ്യുതിചാർജ്ജിന്റെ പത്തുശതമാനം 760 രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായും 12രൂപ മീറ്റർ വാടകയായും ഉൾപ്പെടുത്തും. ജി.എസ്.ടിയും കൂടി ചേരുമ്പോൾ, രണ്ടു മാസത്തെ മൊത്തം ബിൽത്തുക 8772 രൂപയാകും.

തമിഴ്നാട്ടിലെ ആനുകൂല്യം

ആദ്യത്തെ നൂറ് യൂണിറ്റ് എല്ലാവർക്കും സൗജന്യം . 500 യൂണിറ്റ് ഉപയോഗിക്കുന്നവരും ആദ്യ 100 യൂണിറ്റിന് പണം നൽകേണ്ട. തുടർന്ന് 200 മുതൽ 300 വരെ നിരക്ക് 2.50 രൂപയാണ്. അതിന് 50 പൈസ സബ്സിഡിയുണ്ട്. നിരക്ക് രണ്ടുരൂപയാണെന്ന് അർത്ഥം. എത്ര കൂടുതൽ ഉപയോഗിച്ചാലും ഈ ആനുകൂല്യം കിട്ടും. ഇതനുസരിച്ച് തുക 200 രൂപയാകും.

201 മുതൽ 500 വരെയുള്ള മുന്നൂറ് യൂണിറ്റിന്റെ മൂന്നുറ് യൂണിറ്റിന് മൂന്ന് രൂപയാണ്. ആ തുക 900 രൂപയാകും. അങ്ങനെ മൊത്തം വൈദ്യുതി ചാർജ്ജ് 1100 രൂപയാകും. ഇതിനൊപ്പം 30 രൂപ ഫിക്സഡ് ചാർജ്ജും 50 രൂപ ഇലക്ട്രിസിറ്റി നികുതിയും ചേർത്ത് ഒരു മാസത്തേക്ക് 180 രൂപയാകും, രണ്ടുമാസത്തെ ബിൽ 53.15 40 മാനംത്തുക 2360 രൂപമാത്രം.

You may also like

error: Content is protected !!
Join Our Whatsapp