ചെന്നൈ • നികുതി വെട്ടിപ്പിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. വാണിജ്യ നികുതി, റജിസ്ട്രേഷൻ വകുപ്പുകൾക്കു വിവരം നൽകുന്ന സ്വകാര്യ വ്യക്തികൾക്കും സർക്കാർ ജീവനക്കാർക്കും പാരിതോഷികം ലഭിക്കും.
നിബന്ധനകൾക്കു വിധേയമായി നികുതി തുകയുടെ പരമാവധി 10 ശതമാനം വരെ സ്വകാര്യ വ്യക്തികൾക്കു ലഭിക്കും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ കാലയളവിലുടനീളം പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും.
തടവുകാർക്ക് കഞ്ചാവ് പൊതി യുവാവ് അറസ്റ്റിൽ
ചെന്നൈ : തടവുകാർക്കു കൈമാറാൻ കഞ്ചാവുമായി കോടതിയിലെത്തിയ യുവാവ് പിടിയിൽ. സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം അല്ലിക്കുളത്തുള്ള മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി സമുച്ചയത്തിൽ കഞ്ചാവുമായി എത്തിയ പെരിയമേട് സ്വദേശി ദിലീപിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി ടൈസനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ്പറഞ്ഞു.
രണ്ട് യുവാക്കൾ കോടതിക്കുള്ളിൽ വിചാരണത്തടവുകാരുമാ യി ഇടപഴകുന്നതും ഇടയ്ക്കിടെ ശുചിമുറിയിൽ പോകുന്നതും കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തടവുകാർക്ക് കഞ്ചാവ് പൊതി നൽകുകയും ബന്ധുക്കളിൽ നിന്ന് പണം വാങ്ങുകയും ചെയ്യുന്ന സ്ഥിരം ഇടപാടുകാരാണ് യുവാക്കളെന്ന് പൊലീസ് പറഞ്ഞു.