ചെന്നൈ • ഫെയ്മ സംഘടിപ്പിക്കുന്ന മറുനാടൻ മലയാളി മഹാ സമ്മേളനത്തിൽ കേരള പൊതു മരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്മുഖ്യാതിഥിയാകും.കോയമ്പേട് സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ ജൂലൈ 9, 10 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രഥമ പ്രവാസിരത്ന പുരസ്കാരം വ്യവസായിയും സാമൂഹിക പ്രവർത്ത കനുമായ ഗോകുലം ഗോപാലന് സമ്മാനിക്കും.
പ്രതിനിധി സമ്മേളനം, മലയാളം മിഷനും നോർക്കയുമായുള്ള ആശയ സംവാദം, മാധ്യമ ചർച്ച,സാഹിത്യ ചർച്ച എന്നിവ സമ്മേ ളനത്തിന്റെ ഭാഗമായി സംഘടി പ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.9ന് വൈകിട്ട് 4നു നടക്കുന്ന മാധ്യമ ചർച്ചയോട് അനുബന്ധി ച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി.ഭാസ്കറിനെ ആദരിക്കും.പി.എ.സുരേഷ് കുമാർ, ബിന്ദു വേണുഗോപാൽ തുടങ്ങിയവർ ചർച്ചയ്ക്കു നേതൃത്വം നൽകുമെന്നു മഹാസമ്മേളനം ചെയർമാൻ എൻ.ഗോപാലനും ജനറൽ കൺവീനർ റെജി കുമാറും അറിയിച്ചു.