Home Featured തമിഴ്നാട്ടില്‍ അബോര്‍ഷന്‍ ഗുളിക കഴിച്ച്‌ 15 കാരി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിൽ

തമിഴ്നാട്ടില്‍ അബോര്‍ഷന്‍ ഗുളിക കഴിച്ച്‌ 15 കാരി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിൽ

ഗർഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം.ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്.മുരുഗന്‍(27) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുപോയിരുന്നത് യുവാവായിരുന്നു. ഇതിനിടയില്‍ ഇരുവരും അടുപ്പത്തിലായി.

തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ മുരുഗന്‍ സുഹൃത്തിന്റെ സഹായത്താല്‍ ഗര്‍ഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു. പ്രഭു(27) എന്നയാളാണ് മുരുഗന് ഗുളിക എത്തിച്ചു നല്‍കിയത്.ഗുളികയുമായി എത്തിയ മുരുഗന്‍ പതിവ് പോലെ പെണ്‍കുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി.

വഴിയില്‍ വെച്ച്‌ പെണ്‍കുട്ടി ഗുളിക കഴിച്ചു. എന്നാല്‍ സ്കൂളില്‍ എത്തുന്നതിന് മുമ്ബ് പെണ്‍കുട്ടി അബോധാവസ്ഥയിലായി.തുടര്‍ന്ന് മുരുഗന്‍ തന്നെയാണ് പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തുരുവണ്ണാമലൈ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചു.പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് മുരുഗനെ അറസ്റ്റ് ചെയ്തത്. മുരുഗനൊപ്പം സുഹൃത്ത് പ്രഭുവിനേയും കസ്റ്റഡിയില്‍ എടുത്തു.

You may also like

error: Content is protected !!
Join Our Whatsapp