ചെന്നൈ • വസ്തു നികുതി ഓൺലൈനായി അടയ്ക്കുന്നവർക്കു കാഷ്ബാക്ക്, ഗിഫ്റ്റ് വൗച്ചർ, സിനിമ ടിക്കറ്റ് തുടങ്ങിയ ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചെന്നൈ കോർപറേഷൻ. കൃത്യസമയത്തിനുള്ളിൽ നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു കോർപറേഷന്റെ പുതിയവൗച്ചർ, ടിക്കറ്റ് എന്നിവ വസ്തു ഉടമയുടെ മേൽവിലാസത്തിലേക്ക് അയയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി കോർപറേഷൻ വൃത്തങ്ങൾ പറഞ്ഞു.
www.chennaicorporation.gov.in എന്ന വെബ്സൈറ്റ് വഴിയും ‘നമ്മ ചെന്നൈ’, ‘പേടിഎം’ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴിയും പണം അടയ്ക്കാം.ബിബിപിഎസ് (ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം) വഴിയും അടയ്ക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ സർക്കാർ ഇ-സേവന കേന്ദ്രങ്ങൾ എന്നിവയിലൂടെ നേരിട്ടും നൽകാം. ചെക്ക്, ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്.