Home Featured ചെന്നൈ മറീന ബീച്ചില്‍ ഫോട്ടോഷൂട്ടിനിടെ ഫൊട്ടോഗ്രഫറെ കൊലപ്പെടുത്താന്‍ ശ്രമം ​​​​​​​

ചെന്നൈ മറീന ബീച്ചില്‍ ഫോട്ടോഷൂട്ടിനിടെ ഫൊട്ടോഗ്രഫറെ കൊലപ്പെടുത്താന്‍ ശ്രമം ​​​​​​​

by jameema shabeer

ചെന്നൈ : ദിവസവും ആയിരക്കണക്കിനു വിനോദ സഞ്ചാരികളെത്തുന്ന ചെന്നൈ മറീന ബീച്ചില്‍ ഫൊട്ടോഗ്രഫറെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഞായറാഴ്ച രാവിലെ കുടുംബവുമൊത്തു ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന യുവാവിനെ വടിവാളും കത്തികളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മൂന്നു കുട്ടികളടക്കം നാലു പേരെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാത സവാരിക്കാര്‍ നോക്കിനില്‍ക്കെ വടിവാളുമായി ഫൊട്ടോഗ്രഫറെ ഓടിച്ചിട്ടു വെട്ടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

മറീന ബീച്ചിലെ നമ്മ ചെന്നൈ സെല്‍ഫി പോയിന്റിനു സമീപം ഇളമാരന്‍ എന്ന ഫൊട്ടോഗ്രഫര്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളെടുക്കുകയായിരുന്നു. ആ സമയം ഇവര്‍ക്കിടയിലേക്കു കയറിവന്ന സംഘം ഇളമാരന്റെ വിലകൂടിയ ഫോണ്‍ ആവശ്യപ്പെട്ടു. നല്‍കില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കത്തിയെടുത്തു കുത്താന്‍ ശ്രമിച്ചതോടെ ഇളമാരന്റെ സംഘത്തിലെ മറ്റുള്ളവരും ഇടപെട്ടു. ഇതോടെ സമീപത്തുണ്ടായിരുന്ന അക്രമിസംഘത്തിലെ ബാക്കിയുള്ളവരും വടിവാളുമായി ഓടിയടുത്തു. ഇതോടെ ഇളമാരന്‍ സര്‍വീസ്‍ റോഡിലൂടെ ഓടി.

ഇടപെടാന്‍ ശ്രമിച്ചവരെ ആയുധം കാട്ടി സംഘം ഭീഷണിപ്പെടുത്തി. ബീച്ചിലുണ്ടായിരുന്നവരില്‍ ചിലര്‍ എടുത്ത ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ബീച്ചിനു സമീപത്തു നിന്നു മൂന്നു കുട്ടികളടക്കം 4 പേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അതേ സമയം പരുക്കേറ്റ ഇളമാരനെ ഓമന്തുരാര്‍ സൂപ്പര്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കു ഗുരുതരമായതിനെ തുടര്‍ന്നു രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മറീന ബീച്ചില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നുവെന്ന പരാതി നേരത്തേയും ഉയര്‍ന്നിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp