Home Featured കാരയ്ക്കലിൽ കോളറ: 15 ദിവസത്തിൽ ആയിരത്തിലേറെ പേർ ചികിത്സയിൽ

കാരയ്ക്കലിൽ കോളറ: 15 ദിവസത്തിൽ ആയിരത്തിലേറെ പേർ ചികിത്സയിൽ

ചെന്നൈ : പുതുച്ചേരി കാരയ്ക്കലിൽ കടുത്ത ആശങ്ക ഉയർത്തി കോളറ പടരുന്നു. കോളറ ബാധിച്ച് ചികിത്സയിലായിരുന്ന 2 പേർ മരിച്ചു.കഴിഞ്ഞ 15 ദിവസത്തിനിടെ ആയിരത്തിലേറെ പേരാണു ചികിത്സ തേടിയത്. സ്ഥിതി ആശ കാജനകമായതോടെ കാര്യ്ക്കലിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സ്കൂളുകൾക്കു 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയോടു ചേർന്നു കിടക്കുന്ന പ്രദേശമാണു കാരയ്ക്കൽ.ഛർദി, വയറിളക്കം എന്നിവയെ തുടർന്ന് ഒട്ടേറെ പേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കോളറ സ്ഥിരീകരിച്ചത്.ശുദ്ധജലം മലിനമായതാണു കോളറ പടരാൻ കാരണമെന്നാണു വിവരം.കാവേരി നദിയിൽ നിന്നാണു കാരയ്ക്കലിലേക്കു ശുദ്ധജലമെത്തുന്നത്.

ആരോഗ്യ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കാരയ്ക്കലിലേക്കു ശുദ്ധജലമെത്തിക്കുന്ന മുഴുവൻ സംവിധാനങ്ങളും പരിശോധിക്കുന്നുണ്ട്.കോളറ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നും ലഫ്. ഗവർണർ തമിഴി സൈ സൗന്ദരരാജൻ പറഞ്ഞു. പേടിക്കേണ്ട സാഹചര്യമില്ലെ ഒന്നും കുടിവെള്ളം ശുദ്ധീകരിക്കുന്നത് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp