ചെന്നൈ: യാത്രക്കാരോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്നും കണ്ടക്ടർമാർ ഉമിനീർ തൊട്ടു ടിക്കറ്റ് നൽകാൻ പാടില്ലെന്നും ഗതാഗത വകുപ്പ്. ബസ് സ്റ്റോപ്പിൽ ഒരു യാത്രക്കാരൻ മാത്രമാണ്ങ്കിലും നിർത്തണം.
സ്റ്റോപ്പിൽ നിന്ന് അകലെയായി നിർത്താനോ സ്ഥലമില്ലെന്നു പറഞ്ഞു വനിതാ യാത്രക്കാരെ ഇറക്കി വിടാനോ പാടില്ലെന്നും വിനയത്തോടെ പെരുമാറണമെന്നും ഗതാഗത വകുപ്പ് ഉത്തരവിട്ടു. ബസ് ജീവനക്കാരെക്കുറിച്ചു യാത്രക്കാരിൽ നിന്നു വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണു കർശന നിർദേശങ്ങൾ നൽകിയത്.