ചെന്നൈ • ഓൺലൈൻ ടാക്സി യാത്ര തുടങ്ങുന്നതിനു മുൻപു നൽകേണ്ട ഒടിപിയെച്ചൊല്ലി (വൺ ടൈം പാഡ്) ഉണ്ടായ തർക്ക്ത്തിനിടെ ഡ്രൈവറുടെ മർദനമേറ്റ് യുവാവ് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായിരുന്ന ഗുഡുവാഞ്ചേരി സ്വദേശി ഉമേന്ദറാണ് മരിച്ചത്.ഞായറാഴ്ച നവലൂരിലുണ്ടായ സംഭവത്തിൽ ഡ്രൈവർ സേലം സ്വദേശി രവി (41) അറസ്റ്റിലായി.
ഭാര്യയ്ക്കും 2 കുട്ടികൾക്കുമൊപ്പം നവലൂരിലെ മറീന മാൾ സന്ദർശിച്ച ശേഷം വീട്ടിലേക്കു മടങ്ങാനായി ഉമേന്ദർ ഓല ടാക്സി ബുക്ക് ചെയ്തിരുന്നു.വാഹനത്തിൽ കയറുന്നതിന്മു.ൻപ് ഒടിപി നൽകാൻ രവി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമായി.
പ്രകോപിതനായ രവി കാറിൽ നിന്നിറങ്ങി മൊബൈൽ ഫോൺ ഉപയോഗിച്ച് ഉമേന്ദറിന്റെ മുഖത്ത് മർദിച്ചു. അബോധാവസ്ഥയിലായ ഉമേന്ദർ സംഭവസ്ഥലത്ത് തന്നെ വീണു മരിച്ചു. കേളമ്പാക്കം പൊലീസ് രവിയെ അറസ്റ്റ് ചെയ്തു. രവി സേലം സ്വദേശിയാണെന്നു പൊലിസ് പറഞ്ഞു.