ചെന്നൈ • അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരിശോധനയിൽ മുൻ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ആർ.കാമരാജിന്റെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തി.58 കോടി രൂപയുടെ അനധികൃത സ്വത്ത് കാമരാജ് സമ്പാദിച്ചതായി കണ്ടെത്തിയ വിജിലൻസ് അദ്ദേഹത്തിനെതിരെ കേസെടുത്തു.
ചെന്നൈയിലും മന്നാർഗുഡിയിലുമുള്ള കാമരാജിന്റെ വീട്ടിൽ ഇന്നലെ രാവിലെയോടെയാണു പരിശോധന ആരംഭിച്ചത്. ഇതേസമയം തന്നെ അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ വീടുകളിൽ ഉൾപ്പെടെ 48 ഇടങ്ങളിൽ പരിശോധന നടത്തി. കാമരാജിനു പുറമേ മക്കളായ എം.കെ.ഇനിയൻ, കെ.ഇമ്പൻ എന്നിവർക്കെതിരെയും മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.