ചെന്നൈ:അന്തരിച്ച മുൻ മു ഖ്യമന്ത്രി ജെ.ജയലളിതയുടെ ജ്യേഷ്ഠ സഹോദരനെന്നും സ്വത്തിൽ പാതി അവകാശമുണ്ടന്നും ചൂണ്ടിക്കാട്ടി കർണാടക സ്വദേശിയായ വാസുദേവൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജയലളിതയുടെ പിതാവ് ജയറാമിന്റെ ആദ്യ ഭാര്യയിലെ മകനാണ്.
തന്റെ പിതാവ് രണ്ടാമതു വിവാഹം ചെയ്ത വേദ വല്ലിയുടെ മക്കളാണു ജയകുമാറും ജയലളിതയും. അവർ രണ്ടുപേരും തന്റെ സഹോദരീ സഹോദരന്മാരാണ്. ജയലളിതയുടെ സ്വത്തിന്റെ 50 ശതമാനം തനിക്കു നൽകണമെന്നും വാസുദേവൻ ഹർജിയിൽ പറയുന്നു. 83 വയസ്സുള്ള വാസുദേവൻ ഇപ്പോൾ കർണാടകയിലെ വ്യാസ പുരത്താണ് താമസം.