ചെന്നൈ:താംബരം-വിഴുപ്പുറം-താംബരം മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ദിവസേനയാക്കി. താംബരം വിഴുപ്പുറം (നമ്പർ 06027) 16 മുതലും വിഴുപ്പുറം താംബരം (നം.06028) 17 മുതലും ദിവസേന സർവീസ് നടത്തും.നിലവിൽ ആഴ്ചയിൽ ദിവസമാണ് 6 ഈ ട്രെയിനുകൾ ഓടുന്നത്.നിലവിലുള്ള സമയ ക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമില്ല.
സ്റ്റാലിന് കോവിഡ്
ചെന്നൈ : മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണു കോവിഡ് പോസിറ്റീവായ കാര്യം അറിയിച്ചത്. ഇന്ന് അൽപം ക്ഷീണിതനായി അനുഭവപ്പെട്ടെന്നും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്വയം ഐസലേഷനിൽ പ്രവേശിച്ചതായും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിൽ നടക്കുന്ന മഴ വെള്ള ഓടകളുടെ നിർമാണം മുഖ്യമന്ത്രി ഇന്നലെ നേരിട്ടു വിലയിരുത്തിയിരുന്നു.