ചെന്നൈ:മലയാളികളുടെ സിടിഎംഎ കലോത്സവമായ ‘ഉത്സവ്’ ചെറിയൊരിടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും വിരുന്നെത്തുന്നു. കഴിഞ്ഞ നാലു വർഷമായി മുടങ്ങിയ സിടിഎംഎയുടെ ഉത്സവിന്റെ സ്റ്റേജ് മത്സരങ്ങൾ 16, 17 തീയതികളിൽ മുഗപ്പെയർ വെസ്റ്റിലുള്ള മാർ ഗ്രിഗോ റിയോസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. രചനാ മത്സരങ്ങൾ ചെന്നെയിലും കോയമ്പത്തൂരിലുമായി നേരത്തേ പൂർത്തിയായിരുന്നു.
16നു രാവിലെ 9ന് ഗായകരായ കെ.കൃഷ്ണകുമാർ, ബിന്നി കൃ ഷ്ണകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും. എവിഎ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എ.വി.അനുപ് വിശിഷ്ടാതിഥിയായിരിക്കും. സിടിഎംഎ പ്രസിഡന്റ് എം.കെ. സോമൻ മാത്യു അധ്യക്ഷത വഹിക്കും.
മുൻ പ്രസിഡന്റ് എം.നന്ദഗോവിങ്, ഉപദേശകൻ വി.സി.പ്രവീൺ,വൈസ് ചെയർമാൻ എൻ.ഗോപാലൻ, മാർ ഗ്രിഗോറിയസ് കോളജ് സെക്രട്ടറി ഫാ. ഫിലിപ്പ് പുലിപ തുടങ്ങിയവർ പങ്കെടുക്കും. 17നു വൈകിട്ടത്തെ സമാപന സമ്മേളനത്തിൽ മന്ത്രി ആർ ചക്രപാണി മുഖ്യാതിഥിയാകും.
ചലച്ചിത്ര നടനും സംവിധായകനുമായ ചിന്നി ജയന്ത് വിശിഷ്ടാതിഥിയായിരിക്കും.മാർ ഗ്രിഗോറിയസ് കോളജിന്റെ സിൽവർ ജൂബിലി പ്രമാണിച്ച് ഓവറോൾ വിജയികളാകുന്ന സംഘടനയ്ക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന സം ഘടനയ്ക്ക് 10,000 രൂപയും സമ്മാനത്തുകയായി കോളജ് മാനേജ്മെന്റ നൽകും.