Home Featured പരാതിയുമായെത്തിയ സ്ത്രീയെ തല്ലിയ ഡിഎംകെ‍ മന്ത്രി 48 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ വീടു വളയുമെന്ന് ബിജെപി നേതാവ് അണ്ണാമലൈ

പരാതിയുമായെത്തിയ സ്ത്രീയെ തല്ലിയ ഡിഎംകെ‍ മന്ത്രി 48 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ വീടു വളയുമെന്ന് ബിജെപി നേതാവ് അണ്ണാമലൈ

ചെന്നൈ; പരാതിപറയാന്‍ എത്തിയ സ്ത്രീയെ തല്ലിയ ഡിഎംകെ മന്ത്രി 48 മണിക്കൂറിനുള്ളില്‍ രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ മന്ത്രിയുടെ വീട് വളയുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ . റവന്യൂമന്ത്രി കെകെഎസ്‌എസ്‌ആര്‍ രാമചന്ദ്രന്‍ പരാതിയുമായി ചെല്ലുന്ന സ്ത്രീയുടെ തലയില്‍ കയ്യിലിരിക്കുന്ന പേപ്പര്‍കെട്ട് കൊണ്ട് തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് അണ്ണാമലൈ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മന്ത്രി സ്ത്രീയെ തല്ലുന്ന വീഡിയോ കാണാം:തനിക്ക് നേരിട്ട ക്രൂരതയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആ സ്ത്രീ തന്നെ സമീപിച്ചെന്നും അണ്ണാമലൈ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രി രാമചന്ദ്രനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.

“ആളുകള്‍ നിങ്ങളുടെ അടിമകളാണോ? വിരുദുനഗറിലെ ഒരു അമ്മ തന്‍റെ ഗ്രാമത്തിലെ ഒരു പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് അവരെ മന്ത്രി തല്ലിയത്. 48 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രിയുടെ വീട് വളയും”- അദ്ദേഹം പറഞ്ഞു.”ഈ പ്രശ്നത്തില്‍ സ്റ്റാലിന്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് തമിഴ്നാട് ബിജെപി ഉപാധ്യക്ഷന്‍ നാരായണ്‍ തിരുപ്പതിയും ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ട മന്ത്രി എങ്ങിനെയാണ് പരാതി പറഞ്ഞ് സ്ത്രീയെ പൊതുജനത്തിന്‍റെ മുന്നില്‍ മര്‍ദ്ദിക്കുന്നത്. ?” – നാരായണ്‍ തിരുപ്പതി ചോദിച്ചു.

You may also like

error: Content is protected !!
Join Our Whatsapp