നഗരത്തിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും ഒരാഴ്ചയ്ക്കിടെ പിഴയായി ഈടാക്കിയത് 11 ലക്ഷം രൂപ. രണ്ടായിരത്തിലേറെ പേരിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. 500 രൂപയാണ് ഓരോ വ്യക്തിയിൽ നിന്നും പിഴ ഈടാക്കുന്നത്. സോൺ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംഘമാണു പരിശോധന നടത്തുന്നത്. നഗരത്തിൽ കോവിഡ് വീണ്ടും വർധിച്ച പശ്ചാത്തലത്തിലാണു മാസ്ക് നിർബന്ധമാക്കിയത്.