Home Featured പ്രതാപ് പോത്തന്റെ സ്മരണയിൽ മാവിൻതൈ നട്ട് മകൾ

പ്രതാപ് പോത്തന്റെ സ്മരണയിൽ മാവിൻതൈ നട്ട് മകൾ

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഇനി ഒരു പാടു പേർക്ക് തണലായി ഭൂമിയിൽ തുടരും. മാവിൻ തൈ നട്ട ശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം മകൾ കേയ അതിന് ചുവട്ടിൽ നിക്ഷേപിച്ചു. മരണശേഷവും മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

വെള്ളിയാഴ്ച രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ശനിയാഴ്ച ചെന്നൈയിൽ നടത്തിയിരുന്നു.കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും വേണ്ടി നോർക്ക നോഡൽ ഓഫിസർ നോഡൽ ഓഫിസർ അനു പി.ചാക്കോ നടന്റെ ഭൗതിക ദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു

You may also like

error: Content is protected !!
Join Our Whatsapp