Home Featured ‘ആദിത്യ കരികാലന് നെറ്റിയില്‍ തിലകക്കുറി’; മണിരത്‌നത്തിനും വിക്രമിനും നോട്ടിസ്

‘ആദിത്യ കരികാലന് നെറ്റിയില്‍ തിലകക്കുറി’; മണിരത്‌നത്തിനും വിക്രമിനും നോട്ടിസ്

by jameema shabeer

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നത്തിനും വിക്രമിനും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. സെല്‍വം എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ചിത്രത്തില്‍ ചോള രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ലെന്നും എന്നാല്‍ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ തിലകമണിഞ്ഞയാളാണ് എന്നുമാണ് ആരോപണം. ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ചോള രാജാക്കന്മാരെ കുറിച്ച്‌ തെറ്റായ പരിവേഷമാണ് നല്‍കുന്നത്. സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാന്‍ തീയറ്റര്‍ റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

രണ്ട് ഭാഗങ്ങളിലായാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങുന്നത്. ഒന്നാം ഭാഗം സെപ്റ്റംബറില്‍ തീയറ്ററുകളില്‍ എത്തും. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രമിന് പുറമേ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

You may also like

error: Content is protected !!
Join Our Whatsapp