ചെന്നൈ • മധുരയിൽ ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്കൂൾ വിദ്യാർഥി മരിച്ചു. മീനമ്പാപുരത്തിനു സമീപം മുല്ലൈ നഗർ സ്വദേശി വിഗ്നേശ്വർ (17) ആണ് മരിച്ചത്.കൂടൽനഗർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ദുരന്തം.
സ്റ്റേഷൻ ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു മുകളിൽ കയറി സെൽഫിയെടുക്കാൻ കുട്ടികൾ ശ്രമിക്കുകയായിരുന്നു. അബദ്ധത്തിൽ തലയ്ക്കു മുകളിലെ വൈദ്യുത കമ്പിയിൽ കൈ തട്ടിയതിനെ തുടർന്ന് വിഗ്നേശ്വർ താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ വനപ്രദേശത്ത് രണ്ട് മലയാളികള്‍ മരിച്ചനിലയില്‍, ദുരൂഹത, അന്വേഷണം
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസ്ഥലത്ത് നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.
ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതിയമ്മന്‍ കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്താണ് സംഭവം നടന്നത്. തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.