Home Featured തമിഴ്നാട്ടിൽ മലയാളികളുടെ മരണത്തിൽ ദുരൂഹത:കൊല്ലപ്പെട്ടതാണെന്ന് പോലീസ്

തമിഴ്നാട്ടിൽ മലയാളികളുടെ മരണത്തിൽ ദുരൂഹത:കൊല്ലപ്പെട്ടതാണെന്ന് പോലീസ്

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ ക്രൂസ് (58) എന്നിവർ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ധർമപുരി നല്ലപ്പള്ളിക്കു സമീപം ഭൂതനഹള്ളിയിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്..

സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്.ബിസിനസ്പങ്കാളികളായ ഇരുവരും ബിസിനസ് അവശ്യത്തിനായ ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണെന്ന് റിപ്പോർട്ടുകൾ.

ഇരുവരുടെയും ശരീരത്തിൽ ഇരുമ്പു പൈപ്പുകൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും നെവിൻ ക്രൂസിന്റെ കൈകൾ കെട്ടി മുഖം പ്ലാസ്റ്റിക് കവർ കൊണ്ട്മൂടിയ നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശിവകുമാറിന്റെ നെഞ്ചിന്റെ ഭാഗത്താണ് പരിക്ക് കൂടുതൽ ഉള്ളത് കൂടാതെ ശരീരം മുഴുവൻ അടിയേറ്റ് നിറം മാറിയ നിലയിലായിരുന്നുവെന്നും ഇരുവരും അടിയേറ്റാണ് മരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഇരുവരും സേലത്ത് ഒരു ലോഡ്ജിൽ താമസിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ലോഡ്ജിൽ തെളിവെടുപ്പ് നടത്തി. ഇവർക്കൊപ്പം മറ്റാരെങ്കിലും വന്നിരുന്നോയെന്നാണ് മുഖ്യമായും പോലീസ് അന്വേഷിക്കുന്നത്.

സേലം-ധർമപുരി പാതയിൽ ഇവരുടെ കാർ കടന്നുപോയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളിൽനിന്നും പോലീസ് മൊഴിയെടുത്തു. ധർമപുരി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

You may also like

error: Content is protected !!
Join Our Whatsapp