ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്ബത് കോടി വിലമതിക്കുന്ന ഹെറോയിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ടാന്‍സാനിയന്‍ പൗരനില്‍ നിന്നാണ് 1.266 കിലോഗ്രാം ഭാരമുള്ള ഹെറോയിന്‍ പിടികൂടിയത്.എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമനത്തില് ഉഗാണ്ടയിലെ എന്റബെയില്‍ നിന്ന് ജൂലൈ 14 നാണ് ഇയാള്‍ ചെന്നൈയില്‍ എത്തുന്നത്. ക്യാപ്സ്യൂളുകളില്‍ പൊതിഞ്ഞ ഹെറോയിന്‍ ഇയാളുടെ ശരീരത്തിനുള്ളില്‍ നിന്ന് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
മെയ്മാസത്തിലും ഇതിന് സമാനമായ കേസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അന്ന് അഞ്ചര കോടി വില വരുന്ന ഹെറോയിനാണ് പിടികൂടിയത്. 63 ക്യാപ്സ്യൂളുകളായി ഉഗാണ്ടന്‍ സ്വദേശിയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.