Home Featured 2 ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

2 ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

ചെന്നൈ:നേമ്മേലി ജലശുദ്ധീകരണ പ്ലാന്റിൽ അറ്റ കുറ്റപ്പണി കൾ നടക്കുന്നതിനാൽ നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നാളെ മുതൽ 2 ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും. തിരുവാൺമിയൂർ, കൊട്ടി വാക്കം, പാലവാക്കം, പെരുങ്കുടി, വേളാച്ചേരി, ഷോളിങ്ക നല്ലൂർ, ഇഞ്ചമ്പാക്കം, നീലാങ്കര തുടങ്ങിയ മേഖലകളിലാണ് ജല വിതരണം തടസ്സപ്പെടുക.

നാളെ രാവിലെ 9 മുതൽ 25നു രാവിലെ 9 വരെയാണ് ജലവിതരണം നിർത്തി വയ്ക്കുന്നത്. ലോറിയിലെത്തിക്കുന്ന ശുദ്ധജലത്തിനായി ഏരിയ എൻജിനീയർമാരെ ബന്ധപ്പെടേണ്ട നമ്പറുകൾ: 8144930913 (വേളാച്ചേരി, തിരു വാൺമിയൂർ), 8144930914 (കോട്ടി വാക്കം, പാലവാക്കം, പെരുങ്കുടി), 8144930915 (ഇഞ്ചമ്പാക്കം, നീലാങ്കര, ഷോളിങ്കനല്ലൂർ)

You may also like

error: Content is protected !!
Join Our Whatsapp