Home Featured പണവും പ്രശസ്തിയുമല്ല, സമാധാനം പ്രധാനം: രജനീകാന്ത്

പണവും പ്രശസ്തിയുമല്ല, സമാധാനം പ്രധാനം: രജനീകാന്ത്

ചെന്നൈ • പണവും പ്രശസ്തിയുമുണ്ടെങ്കിലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഇല്ലാത്തവരാണ് ഒട്ടേറെപ്പേരെന്നു നടൻ രജനി കാന്ത്. ജീവിതത്തിൽ സന്തോഷവും സമാധാനവും ശാശ്വതമല്ലെന്നും നടൻ പറഞ്ഞു. ഏറെ നാളുകൾക്കു ശേഷം പങ്കെടുത്ത പൊതു പരിപാടിയിലാണു രജനി സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് സംസാരി ച്ചത്. താനൊരു വലിയ നടനാണെന്നു പലരും പറയുന്നതു കേട്ടു.

അതു പ്രശംസയാണോ എന്നറിയില്ല. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീ രാഘവന്ദർ, ബാബ എന്നീ ചിതങ്ങൾ ഏറെ ആത്മസംതൃപ്തി നൽകി.ചില അപൂർവ പച്ചമരുന്നു ൾ ഹിമാലയത്തിലുണ്ട്. അവ കഴിച്ചാൽ ഒരാഴ്ചത്തെക്ക് ആവശ്യമായ ഊർജവും വൈറ്റമിനുകളും ലഭിക്കും. സമ്പത്തുണ്ടാക്കുന്നതിനേക്കാൾ പ്രധാനമാണ് രോഗം വരാതെ മരിക്കുകയെന്നത്.

നിങ്ങൾ രോഗിയായാൽ മറ്റുള്ളവർ കഷ്ടപ്പെടും. അതിനാൽ, ഒരു വ്യക്തിക്ക് ശാരീരിക ആരോഗ്യം വളരെ പ്രധാനമാണെന്നും രജനി പറഞ്ഞു. യോഗാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ പുസ്തക പ്രകാശനം നിർവഹിക്കാനെത്തിയതായിരുന്നു രജനി.

You may also like

error: Content is protected !!
Join Our Whatsapp