ചെന്നൈ • കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ‘കശ്മീർ ഫയൽസ്’ സിനിമയിലെ കഥാപാതങ്ങളുടെ പേരിൽ ഒട്ടേറെ ഭീഷണികളും ചോദ്യങ്ങളും നേരിട്ടതായി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. രണ്ടാം ലോക മഹായുദ്ധകാലത്ത് നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന ‘ഷിൻസ് ലിസ്റ്റ്’ എന്ന സിനിമയുടെ പേരിൽ 3 വിഖ്യാത സംവിധായകൻ സ്റ്റീഫൻ സ്പിൽബർഗ് പോലും നേരിടാത്തത് വിമർശനങ്ങളാണു താൻ നേരിടുന്നതെന്നും പറഞ്ഞു. പ്രഫ. പി.ആർ.മുകുന്ദ് രചിച്ച ’10 ഗുണാസ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു വിവേക് അഗ്നിഹോത്രി.
പുറത്തു പോകാനാകുന്നില്ല, സ്വന്തം കുടുംബത്തെ പോലും കാണാനാകുന്നില്ല. തന്റെ എല്ലാ നീക്കങ്ങളും നിയന്ത്രിക്കപ്പെട്ടെ ന്നും ജീവിതം വ്യക്തിയിലേക്ക് ഒതുങ്ങുകയാണെന്നും വിവേക് പറഞ്ഞു. വ്യാജ മതനിരപേക്ഷതയിൽ നിന്നു രാജ്യത്തെ സ്വതന്തമാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.
വിവിധ മതങ്ങൾക്കു വളരാൻ ഇടമുള്ള ലോകത്തെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും ഇതര മതസ്ഥർ കൊന്നൊടുക്കപ്പെട്ടിട്ടുണ്ടെന്നും ദൈവനിന്ദയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നും കൂട്ടിച്ചേർത്തു.
മറ്റു രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടവരാണ് കശ്മീരിലേക്ക് എത്തിയതെന്നും എന്നാൽ അവർ കശ്മീരി ജനതയെ കൊള്ളയടിക്കുകയും മതം മാറ്റം നടത്തുകയും ചെയ്തതായും വിവേക് അഗ്നിഹോത്രി പറഞ്ഞു.