ചെന്നൈ • ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമാനത്തിലെ സഹയാത്രികനു രക്ഷയായി പുതുച്ചേരി ലഫ്. ഗവർണറും തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ.വാരാണസിയിൽ നിന്നു ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാവിലെ ആറോടെയാണു ഡോക്ടർ കൂടിയായ തമിഴിസൈയുടെ വൈദ്യസഹായം അഡി. ഡിജിപി റാങ്കിലുള്ള കെ.ടി.ഉജേലയെ രക്ഷപ്പെടുത്തിയത്.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉജേല ബോധരഹിതനായതോടെ കൂട്ടത്തിൽ ഡോക്ടറുണ്ടോയെന്ന് എയർഹോസ്റ്റസ് ചോദിച്ചു. ഇതേ തുടർന്ന് ഉജേലയുടെ സമീപത്തെത്തിയ തമിഴി സൈ അദ്ദേഹത്തെ പരിശോധിച്ച് വൈദ്യസഹായം നൽകുകയായിരുന്നു.
ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതു വരെ തമിഴിസൈ കുടെ ഇരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം ഉജേലയെ മെഡിക്കൽ ബൂത്തിലേക്കു കൊണ്ടുപോയി. ഇത്തരം സാഹചര്യം നേരിടുന്നതിന് ജീവനക്കാർക്ക് അടിയന്തര വൈദ്യസ ഹായമായ സിപിആർ ചെയ്യുന്ന തിനുള്ള പരിശീലനം നൽകണമെന്ന് മാനേജ്മെന്റിനു ഗവർണർ നിർദേശം നൽകി.