Home Featured തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ കിളച്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥിനി സരളയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്.

പെണ്‍കുട്ടിയുടെ ഗ്രമാമായ തിരുട്ടണിയില്‍ നാട്ടുകാരും ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പ്രതിഷേധിച്ചു. കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു.

പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ചും സിബിസിഐഡിയും അന്വേഷണം ആരംഭിച്ചു.രണ്ടാഴ്ച മുന്‍പാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ കണിമയൂര്‍ ശക്തി മെട്രിക്കുലേഷന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ചാടി ആത്മഹത്യ ചെയ്തത്.സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ.

ആരോപണ വിധേയരായ അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

സംഭവത്തില്‍ സ്ഥലത്ത് വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. സ്‌കൂള്‍ ബസുകള്‍ കത്തിക്കുകയും സ്കൂള്‍ കെട്ടിടങ്ങള്‍ അക്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp