കബഡി കളിക്കുന്നതിനിടെയുംണ്ടായ ഹൃദയാഘാതത്തെ തുടർന്നു കളിക്കളത്തിൽ യുവാവിനു ദാരുണാന്ത്യം. പൻറുട്ടിക്കു സമീപം മണ്ണടിക്കുപ്പത്തു നടന്ന കബഡി മത്സരത്തിനിടെയാണു കടലൂർ ജില്ലയിലെ പുറങ്ങിണി ഗ്രാമത്തിൽ നിന്നുള്ള വിമാൽ രാജ് (22) മരിച്ചത്.സേലത്തെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിഎസ്സി സുവോളജി വിദ്യാർഥിയായിരുന്നു.
മണ്ണടിക്കുപ്പത്ത് നടന്ന ജില്ലാ തല കബഡി ടൂർണമെന്റിൽ മുരാട്ടു കാള ടീമംഗമായിരുന്നു വിമൽരാജ്.എതിർടീമിന്റെ കളത്തിൽ പോയി തിരിച്ചു മടങ്ങാൻ ശ്രമിക്കവേ എതിർ ടീം അംഗങ്ങൾ വിമൽ രാജിന്റെ കാലിൽ പിടിച്ചു. നിലത്തുവീണ ശേഷം എഴുന്നേറ്റെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിഴുപ്പുറം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് മാറ്റി. കടമ്പുലിയൂർ പൊലീസ് കേസെടുത്തു.