തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച 5000 വയ്ല്‍ പേവിഷ വാക്സീന്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നതോടെ, കേന്ദ്ര മരുന്നു പരിശോധനാ ലാബിന്റെ (സിഡിഎല്‍) അംഗീകാരമില്ലാത്ത ശേഖരത്തില്‍ നിന്നു വാക്സീന്‍ വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) അനുമതി നല്‍കി.
നിര്‍മാണക്കമ്ബനി തന്നെ രണ്ടാഴ്ച നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ന്നാണു കെഎംഎസ്‌സിഎല്‍ തീരുമാനം.
തമിഴ്നാട്ടില്‍ നിന്ന് 20,000 വയ്ല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടന്‍ എത്തുമെന്നുമാണു കെഎംഎസ്‌സിഎല്‍ വിശദീകരണം. വാക്സീന്റെ ആവശ്യം അഞ്ചിരട്ടി വര്‍ധിച്ചതോടെ മറ്റു മാര്‍ഗങ്ങളില്ലെന്നും അധികൃതര്‍ പറയുന്നു.